X

ഇടുക്കിയിൽ ചെക്ക്‌ഡാമിൽ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി കാളിയാര്‍ മുള്ളന്‍കുത്തിയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വണ്ണപ്പുറം ഒടിയപാറ സ്വദേശി നാടിയാനിക്കല്‍ ജിജി യുടെ മകന്‍ ഹരികൃഷ്ണന്‍ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഹരിയുള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ കാളിയാര്‍ പുഴയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയിരുന്നു. കുളിക്കുന്നതിനിടെ ഹരിയുടെ ഷര്‍ട്ട് ഡാമിന്റെ ഷട്ടറില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.ഹരിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

webdesk15: