ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തെ യൂത്ത് കോണ്‍ഗ്രസ് അപലപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്നും സംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും അക്രമം അഴിച്ചുവിടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എസ് നുസൂര്‍ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് നുസൂര്‍ പ്രതികരിച്ചത്.
കലാപത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനായി പല നവമാധ്യമ ഗ്രൂപ്പുകളിലും ആഹ്വാനം നല്‍കുന്നുമുണ്ടെന്നും
നേതാക്കള്‍ സിപിഎം പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ പറയണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇടുക്കിയില്‍ നടന്ന എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ അപലപിക്കുന്നു. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കഠാര രാഷ്ട്രീയത്തെ എല്ലാക്കാലത്തും തള്ളിപ്പറഞ്ഞ പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്….. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി പാര്‍ട്ടിയും ഞങ്ങളും പരിശോധിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തിന്റെ പേരില്‍ വ്യാപകമായി ആക്രമണങ്ങള്‍ എസ്എഫ്‌ഐ യും ഡിവൈഎഫ്‌ഐ യും അഴിച്ചുവിടുന്നുണ്ട്. കലാപസമാനമായ അന്തരീക്ഷം താഴെത്തട്ടില്‍ സൃഷ്ടിക്കാനുള്ള ആഹ്വാനം പല നവമാധ്യമ ഗ്രൂപ്പുകളിലും നല്‍കുന്നുമുണ്ട്. സിപിഎം നേതാക്കള്‍ പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ പറയണം. അല്ലായെങ്കില്‍ ആക്രമണങ്ങളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കുക തന്നെ ചെയ്യും..