ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ ഏഴു പേര്‍ മരിച്ചു. അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പ്പൊട്ടി രണ്ടും പേരാണ് മരിച്ചത്.
അടിമാലി മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍കുഞ്ഞ് എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ഹസന്‍കുഞ്ഞിന്റെ ഭാര്യ ഫാത്തിമ, മകന്‍ നജി, ഭാര്യ ജമീല അടക്കം അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ഹസന്‍കുഞ്ഞിനെയും വീട്ടിലേക്ക് വിരുന്നുവന്ന മുജീബിനെയും രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയോടൊപ്പം ഗതാഗതം തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം കണ്ടെടുത്തു.
- 6 years ago
chandrika
ഉരുള്‍പ്പൊട്ടല്‍: ഇടുക്കിയില്‍ ഒരു വീട്ടിലെ അഞ്ചു പേരടക്കം ഏഴു മരണം
Tags: idukki