കൊച്ചി ~ധനുഷ്കോടി ദേശീയപാതയിൽ ആദ്യഘട്ട വികസനം പൂർത്തിയായതോടെ ഇന്ന് മുതൽ ടോൾ പിരിവ് ആരംഭിക്കും ലാക്കാട് ടോൾ പ്ലാസയാണ് ഇന്നു മുതൽ പ്രവർത്തനം ആരംഭക്കുക.മൂന്നാർ മുതൽ ബോഡിമെട്ടുവരെ റോഡിന്റെ പുനർനിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസയാണ് ഇത്. ഇടുക്കി ജില്ലയിലെ ജീപ്പ് കാർ വാൻ തുടങ്ങിയ വാഹനങ്ങൾക്ക് 20 രൂപയും പുറത്തുനിന്നുള്ളവർക്ക് 35 രൂപയും ആണ് ടോൾ നിരക്ക് . ജില്ലയിലെ ബസ് ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 60 രൂപയും പുറത്തുനിന്നുള്ള വലിയ വാഹനങ്ങൾക്ക് 120 രൂപയുമാണ് നിരക്ക്.