X

ഇടുക്കി ഡാം നാളെ തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ പത്തു മണിയോടെ ഡാം തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇരുകരകളിലുമുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഡാം തുറന്ന് അമ്പതു ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 2382.88 അടിയാണ് നിലവിലെ ജലനിരപ്പ്. അര അടി കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി.

Chandrika Web: