ഇടുക്കി ഡാം വീണ്ടും തുറന്നു.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് രാവിലെ 10 മണിക്ക് 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി ഏകദേശം 40 കുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതെ സമയം മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8 മണിയോടെ മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്‌സ് ജലം പുറത്തു വിട്ടുകൊണ്ടിക്കുകയാണ് ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.