തൊടുപുഴ: ഇടുക്കി ഡാമിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം (ബ്ലൂ അലര്‍ട്ട്)പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 20ന് മുന്‍പേ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ തുറക്കും.
പ്രദേശത്ത് മഴ തുടരുകയാണ്. മുന്‍കരുതലുകളുടെ ഭാഗമായി കണ്‍ട്രോള്‍ തുറന്നു. ഫോണ്‍ . 9496011994