ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണിത്. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.01 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല.
നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെരിയാറിലെ വെള്ളം കലങ്ങിയത് കൊച്ചിയിലെ ശുദ്ധ ജല വിതരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.