X

ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍

 

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നടപടികള്‍ക്ക് മന്ത്രി എം എം മണിയെ ചുമതലപ്പെടുത്തി. തുറക്കേണ്ടി വന്നാല്‍ ഘട്ടംഘട്ടമായിട്ടാകും അണക്കെട്ട് തുറക്കുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടാണ് ഇന്ന് രാവിലെ പുറത്തു വന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്റര്‍. തിങ്കളാഴ്ച 21.753 ഘനമീറ്ററായിരുന്നു നീരൊഴുക്ക്.
ഇപ്പോഴത്തെ സാഹചര്യ്തില്‍ പരീക്ഷണാര്‍ത്ഥം ഷട്ടര്‍ തുറക്കാനാണ് തീരുമാനം. 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രത നിര്‍ദേശ പുറപ്പെടുവിക്കും.

chandrika: