ഇടുക്കി ആനയിറങ്കൽ ജലാശയത്തില്‍ വള്ളം മറിഞ്ഞു 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനി നിവാസികളായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്. 301 കോളനിക്ക് താഴെയുള്ള പ്രദേശത്താണ് അപകടം. ആനയെ കണ്ട് ഭയന്നതോടെ വള്ളം മറിഞ്ഞതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വള്ളം മറിഞ്ഞതിനെ തുടർന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. മുന്നാറിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു.

webdesk15:
whatsapp
line