ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായ ആന്‍മരിയ (17) അന്തരിച്ചു. ജൂണ്‍ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്.എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍ മരിയ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2 മണിക്കൂര്‍ 45 മിനിറ്റ് സമയം മാത്രം എടുത്തായിരുന്നു കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ആന്‍മരിയ ആംബുലന്‍സില്‍ എത്തിച്ചിരുന്നത്.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും.