മുംബൈ: താനെ ജില്ലയിലെ മീരാ റോഡില്‍ 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീരേന്ദ്ര യാദവ് (26) എന്നയാളാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച, കഴിക്കാനെത്തിയ മൂന്ന് പേര്‍ വീരേന്ദ്രനോട് 20 രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും വീരേന്ദ്രനെ കൊലപ്പെടുത്തുകയുമായിരുന്നു. മൂവരും ചേര്‍ന്ന് വീരേന്ദ്രനെ തള്ളിയിട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മറ്റുള്ളവര്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൂന്നുപേര്‍ക്കെതിരെയും കൊലപാതക കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു.