ന്യൂഡല്‍ഹി: മദ്യം കഴിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. ഡല്‍ഹിയില്‍ മദ്യപിച്ച് വാഹന ഓടിച്ച് അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതോടെ ഡല്‍ഹിയില്‍ മദ്യ ലഭിക്കണമെങ്കില്‍ അവരുടെ വയസ്സു തെളിയിക്കുന്ന ആധാര്‍ കാര്‍ഡോ മറ്റു ഐഡി കാര്‍ഡോ നിര്‍ബന്ധിമായി കാണിക്കണം.
നിലവില്‍ ഡല്‍ഹിയില്‍ 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഈ നിയമം വലിയ തോതില്‍ ലംഘിക്കുന്നതായാണ് സന്നദ്ധ സംഘടനകളുടെ സര്‍വേയില്‍ പറയുന്നത്. 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.
തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. പ്രധാനമായും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഡല്‍ഹി പൊലീസും എക്സൈസ് വകുപ്പും പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.