X

വാഹനങ്ങളുടെ തീപിടുത്തത്തിന് കാരണം പ്രത്യേകതരം വണ്ട് എന്ന് കണ്ടെത്തൽ

അടുത്തിടെയായി കാറുകളും മറ്റു വാഹനങ്ങളും പെട്ടെന്ന് തീപിടിക്കുന്നതിന് കാരണം ഒരുതരം വണ്ടാണെന്ന് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി. ഈകാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് പഠനസംഘം പറയുന്നു വാഹനങ്ങളുടെ ഇന്ധന കുഴൽ തുളച്ച് അതിലെ മീഥൈൻ വാതകം ഊറ്റികുടിക്കുകയാണ് ഇത്തരം വണ്ടുകൾ ചെയ്യുന്നത്. അടുത്തിടെയായി വർക്ക്ഷോപ്പുകളിലും മറ്റും ഇത്തരം വണ്ടിൻ്റെ സാന്നിധ്യം വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇരുമ്പ് പൈപ്പ് തുളച്ചാണ് ഇവ മീഥേൻ അകത്താക്കുന്നത്. 10% വരെ മീഥൈൻ പെട്രോളിലും മറ്റും അടങ്ങിയിട്ടുള്ളതാണ് വിവരം. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷണ സംഘം പറയുന്നു. മരങ്ങളുടെ തടികൾ തുളച്ചും ഇത്തരം വണ്ടുകൾ തീറ്റ കണ്ടെത്താറുണ്ട്.

അംബ്രോസിയ ഇനത്തിൽപ്പെട്ട വണ്ടുകളാണ് ഇവ .കേരളത്തിലെ റബ്ബർ മരങ്ങൾക്കും ഇവ വലിയ ഭീഷണി ഉയർത്തുന്നതായി ഗവേഷണത്തിൽ കണ്ടെത്തി .ജപ്പാൻ ,കൊറിയ ദക്ഷിണേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് അടുത്തിടെയായി ഇത്തരംവണ്ടുകൾ വ്യാപകമായിട്ടുള്ളത്.

webdesk14: