X
    Categories: HealthMore

കോവിഡ് ഉണ്ടോ എന്നറിയാന്‍ ഒരു എളുപ്പമാര്‍ഗ്ഗം; നഖത്തിലും ചെവിയിലും ഈ കാര്യം പരിശോധിച്ചാല്‍ മതി

കോവിഡ് ഉണ്ടോ എന്നറിയാന്‍ നിരവധി ലക്ഷണങ്ങളാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പനി, വരണ്ട ചുമ, തൊണ്ടവേദന തുടങ്ങിയവ അതില്‍ ചിലതാണ്. എന്നാല്‍ നഖവും ചെവിയും വഴി കോവിഡ് ഉണ്ടോ എന്നറിയാമെന്നാണ് പുതിയ കണ്ടെത്തല്‍.

നഖങ്ങളും ചെവിയും ഒരു പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നല്‍കുന്നത്. കൊറോണ വൈറസും രക്തത്തിലെ ഓക്‌സിജന്റെ അളവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തില്‍ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. രക്തത്തിലെ ഓക്‌സിജന്‍ തോതില്‍ ആശങ്കപ്പെടുത്തുന്ന വിധം വ്യതിയാനങ്ങള്‍ വരുത്താന്‍ കൊറോണാ വൈറസിനു സാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശത്തിന് നേരിട്ട് ക്ഷതം ഏല്‍പ്പിച്ച് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുന്ന മാരക വൈറസാണ് കൊറോണ. ഇത് രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ കൈമാറ്റത്തിന്റെ കാര്യക്ഷമതയെയും ബാധിക്കും. കോവിഡ് മൂലം വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് മാത്രമല്ല ഏതു കോവിഡ് രോഗിക്കും സംഭവിക്കാം ഇത്തരത്തില്‍ ഓക്‌സിജന്‍ വ്യതിയാനം. ചെവിയിലോ നഖത്തിലോ ഘടിപ്പിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ എന്നാല്‍ ചെറു ഉപകരണം ഈ വ്യതിയാനം പ്രതിഫലിപ്പിക്കും.

കോവിഡ് മൂലം വീടുകളില്‍ ക്വറന്റീനില്‍ ഇരിക്കുന്ന രോഗികള്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ തോത് നിരീക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു; പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍. ഓക്‌സിജനില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്ന രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: