ഇടപ്പളളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്നെന്ന് സൂചന. മൂന്ന് ആണ്‍ക്കുട്ടികളുള്ള ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെതുടര്‍ന്നുണ്ടായ പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വടക്കാഞ്ചേരി സ്വദേസി ബിറ്റോയെയും ഭാര്യയെയും
പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ ഡിസ് ചാര്‍ജ് പോലും ചെയ്യാതെയാണ് മാതാപിതാക്കള്‍ കൊച്ചിയിലെത്തി ഉപേക്ഷിച്ചത്. കുട്ടിയുടെ പിതാവ് വടക്കാഞ്ചേരി സ്വദേശി ബിറ്റോയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഐ പി സി 317, ജെ.ജെ ആക്ട് 75 പ്രകാരം കുറ്റം ചുമത്തും.
ഇന്നലെ രാത്രി എട്ട് മണിയോടു കൂടിയാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സി സി ടി വി യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാട്ട്‌സാപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് പ്രതികളെ തിരിച്ചറിഞ്ഞൊരാള്‍ വടക്കാഞ്ചേരി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എളമക്കര പൊലീസ് രാവിലെ വടക്കാഞ്ചേരിയിലെത്തി കുട്ടിയുടെ പിതാവ് ബിറ്റോയെ അറസ്റ്റ് ചെയ്തു.
നിയമപ്രകാരം കുറ്റം ചുമത്തും. കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസ് എടുക്കും. ഇവര്‍ പ്രസവ ശുശ്രൂഷയിലായതിനാല്‍ തല്‍ക്കാലം കസ്റ്റഡിയിലെടുത്തില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധിതൃതര്‍ അറിയിച്ചു. കുഞ്ഞിനെ അമ്മ തൊട്ടിലിന് കൈമാറാനാണ് തീരുമാനം.