X

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

webdesk13: