X

ഇന്ത്യന്‍ വാക്‌സീനുകള്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്ക് ഫലപ്രദമാണെന്ന് ഐസിഎംആര്‍

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്സീനുകള്‍ കൊറോണ വൈറസിന്റെ യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്‍ക്കു ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്  മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ്. ഇപ്പോള്‍ പുരോഗമിക്കുന്ന ക്ലിനിക്കല്‍ ട്രയലുകളുടെ ഇടക്കാല റിപ്പോര്‍ട്ടുകള്‍ ഈ സൂചനയാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ യുകെ വകഭേദത്തിനെതിരെ കോവാക്സീന്‍ ഫലപ്രദമാണെന്ന പഠനം ഉടനെ പ്രസിദ്ധീകരിക്കും. ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ ആളുകളില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച് ജനിതകവ്യതിയാനം വന്ന വൈറസുകളെ ഐസലേറ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

വാക്സീന്‍ വികസിപ്പിക്കാനായി വൈറസിനെ ഐസലേറ്റ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

 

Test User: