X

ഐ.സി.ഐ.സി.ഐ ബാങ്കിന് 58 കോടി പിഴ

ന്യൂഡല്‍ഹി: ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തി. ഒരു ബാങ്കിനെ ഒറ്റ കേസില്‍ ആര്‍.ബി.ഐ ചുമത്തുന്ന ഏറ്റവും കൂടിയ പിഴയാണിത്. ഗവണ്‍മെന്റിന്റെ ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഐ.സി.ഐ.സി.ഐ ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

chandrika: