കാലാവസ്ഥാവ്യതിയാനം തടയാന്‍ ലോകരാജ്യങ്ങള്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്ന് പറയുമ്പോഴും ഭൂമിയിലെ വലിയൊരു അളവ് ഹിമാനികള്‍ വരുംനാളുകളില്‍ അപ്രത്യക്ഷമാകുമെന്ന് പഠനം. ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ലോകത്തെ 18,600 മഞ്ഞുമലകളില്‍ പലതും അപ്രത്യക്ഷമാകുമെന്നാണ് യു.എന്‍ പഠന റിപ്പോര്‍ട്ട്.
ആഫ്രിക്കയിലെ കിളിമഞ്ചാരോ അടക്കമുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ മഞ്ഞുരുക്കമുണ്ടാകുമെന്നും 20250 നകം ഇവ അപ്രത്യക്ഷമാകുമെന്നും പഠനം പറയുന്നു. മഞ്ഞുരുക്കം വലിയതോതില്‍ കരനശീകരണത്തിനും കുടിവെള്ളക്ഷാമത്തിനും വഴിവെക്കും. ഐക്യരാഷ്ട്രസഭാ പ്രൊജക്ട് ഓഫീസര്‍ ടെയില്‍സ് കാര്‍വലോ വ്യക്തമാക്കി.