X

ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാന്റും; ജയിക്കുന്നവര്‍ സെമിയില്‍


ഡര്‍ഹം: ലോകകപ്പില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനും ശക്തരായ ന്യൂസിലാന്‍ഡിനും അവസാന ഗ്രൂപ്പ് മല്‍സരം. പോയിന്റ് ടേബിളില്‍ മൂന്ന്,നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിക്കണം. എട്ട് മല്‍സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്റാണ് കിവികളുടെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് പത്ത് പോയിന്റാണ് ആതിഥേയരുടെ നേട്ടം. സെമി ഉറപ്പിക്കാന്‍ ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് പോയിന്റ് വേണമെന്നിരിക്കെ ഇന്ന് ജയിക്കുന്നവര്‍ക്ക്് ഓസ്‌ട്രേലിയക്കൊപ്പം അവസാന നാല് ഉറപ്പിക്കാം. തോല്‍ക്കുന്നവര്‍ പക്ഷേ മറ്റ് പ്രധാന മല്‍സരഫലങ്ങളെ കാത്തിരിക്കണം.
ഇന്ത്യക്കെതിരെ വലിയ വിജയം നേടിയ ആത്മവിശ്വാസമാണ് ഇംഗ്ലണ്ടിന്റെ കരുതല്‍. ഓപ്പണര്‍ ജാസോണ്‍ റോയ് ടീമിലേക്ക് തിരിച്ചെത്തിയതോടെ ഓപ്പണിംഗില്‍ ജോണി ബെയര്‍സ്‌റ്റോക്ക് നല്ല കൂട്ടുകാരനായിരിക്കുന്നു. മുന്‍നിരയില്‍ ജോ റൂട്ട് സ്ഥിരത പ്രകടിപ്പിക്കുന്നു. നായകന്‍ മോര്‍ഗന്‍ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ മിന്നല്‍ ബാറ്റിംഗ് നടത്തിയതിന് ശേഷം കളി മറന്ന മട്ടാണ്. സെമി ഫൈനല്‍ വരുന്നതിന് മുമ്പ് ശക്തിയിലേക്ക് നായകന് തിരിച്ചുവരാനുള്ള അവസരമാണിത്. ബെന്‍ സ്റ്റോക്‌സാണ് മധ്യനിരയിലെ ആണിക്കല്ല്. ഇന്ത്യക്കെതിരായ മല്‍സരത്തിലും തകര്‍പ്പന്‍ ബാറ്റിംഗാണ് അദ്ദേഹം നടത്തിയത്. ജോസ് ബട്‌ലര്‍, ക്രിസ് വോഗ്‌സ് എന്നിവരെല്ലാം റണ്‍സ് സ്വന്തമാക്കുമെന്നിരിക്കെ ബാറ്റിംഗില്‍ പ്രശ്‌നങ്ങളില്ല. പക്ഷേ ബൗളിംഗില്‍ ജോഫ്രെ ആര്‍ച്ചര്‍, ക്രിസ് വോഗ്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവരെല്ലാമുണ്ടെങ്കിലും പ്രഹരശേഷി കുറവാണ്. കിവീസ് ബാറ്റിംഗിലെ നെടുംതൂണ്‍ നായകന്‍ വില്ല്യംസണ്‍ തന്നെ. അദ്ദേഹം ഫോമിലെത്തുമ്പോള്‍ വലിയ സ്‌ക്കോര്‍ നേടാന്‍ ടീമിനാവുന്നു. മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍ എന്നിവര്‍ക്കൊന്നും വലിയ ഇന്നിംഗ്‌സ് കളിക്കാനാവുന്നില്ല. ഓള്‍റൗണ്ടര്‍മാരായ ഗ്രാന്‍ഡ്മായും നിഷാമുമാണ് പൊരുതി നില്‍ക്കുന്നവര്‍. ബാറ്റിംഗ് മിന്നിയാല്‍ മാത്രമാണ് ഇന്ന് കിവികള്‍ക്ക് ചിറകടിക്കാനാവുക. പക്ഷേ ബൗളിംഗില്‍ ഹാട്രിക്ക് നേടിയ ട്രെന്‍ഡ് ബോള്‍ട്ടും ഫെര്‍ഗൂസണുമെല്ലാം ശക്തരാണ്. മല്‍സരം മൂന്ന് മുതല്‍

web desk 1: