ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യതാരങ്ങള്‍ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും ഇടംപിടിച്ചു. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ അവിസ്മരണീയമായ വിജയത്തിനു വലിയ പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്നായി ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളായിരുന്നു സ്മൃതി മന്ദാന കളിച്ചത്. 743 റണ്‍സാണ് താരം നേടിയത്.
അതേ സമയം 2024-ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനായില്ല. ലോക കപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമനായിരുന്നു ബുംറ. പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.