ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. 35-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ടിന് 209 റണ്‍സെടുത്തിട്ടുണ്ട് പാക്കിസ്താന്‍. 18 റണ്‍സോടെ ബാബര്‍ അസമും രണ്ടു റണ്‍സോടെ ശുഐബ് മാലിക്കുമാണ് ക്രീസില്‍. 106 പന്തില്‍ മൂന്നു സിക്‌സും 12ഫോറുമുള്‍പ്പെടെ 114റണ്‍സെടുത്താണ് ഫഖര്‍ സല്‍മാന്‍ പുറത്തായത്.
ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് മത്സരം തുടങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പാക്കിസ്താനെതിരെ ഫീല്‍ഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പാക്കിസ്താന്‍ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറി നിന്നിരുന്ന മുഹമ്മദ് ആമിര്‍ തിരിച്ചെത്തിയിട്ടുണ്ട്. കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനാണ് പാക് ലക്ഷ്യം.