ഐസിസി ടൂര്‍ണമെന്റുകളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും തുല്യ സമ്മാനത്തുക നല്‍കുമെന്ന് ഐസിസി. യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.
പുരുഷ ലോകകപ്പുകളിലേതിന് സമാനമായ പാരിതോഷികം തന്നെയാകും ഇനി മുതല്‍ വനിത ലോകകപ്പുകള്‍ക്കുമുണ്ടാവുക. ഒരു പ്രധാന ടീം കായിക ഇനത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് ഐസിസി പറഞ്ഞു.
2023 ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ആസ്‌ട്രേലിയക്ക് എട്ടു കോടി രൂപയായിരുന്നു സമ്മാനത്തുക ലഭിച്ചിരുന്നത്. ഈ വര്‍ഷം ജേതാക്കളാകുന്ന ടീമിന് 19 കോടിയിലേറെ രൂപ ലഭിക്കും. വനിത ക്രിക്കറ്റിന് ആഗോള വ്യാപകമായി പ്രചാരം നല്‍കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് ഐസിസി അറിയിച്ചു.