X

ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാലാരിവട്ടം കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് മന്ത്രിയെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് അറസ്റ്റു ചെയ്തത്.

അറസ്റ്റിനെതിരെ മുസ്‌ലിംലീഗും രംഗത്തു വന്നു. കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

‘കുറ്റപത്രം സമര്‍പ്പിക്കാറായ കേസാണിത്. അറസ്റ്റ് ആവശ്യമില്ലാത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണം കഴിഞ്ഞ് കാലങ്ങള്‍ക്ക് ശേഷം. യുഡിഎഫ് സര്‍ക്കാറാണ് അധികാരത്തില്‍ എങ്കില്‍ എത്രയോ കേസില്‍ ഇങ്ങനെ ചെയ്യാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യില്ല. ഒരു കേസിന്റെ മെറിറ്റ് നോക്കിയിട്ടാണ് അറസ്റ്റ് നടത്തേണ്ടത്. സര്‍ക്കാറിനെതിരെയുള്ള കേസുകളില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് പാലാരിവട്ടം കേസ് കൊണ്ടുവരുന്നത്. ഇത് നാടകമാണ്’ – അദ്ദേഹം പറഞ്ഞു.

Test User: