സംസ്ഥാനത്ത് ഐ.എ.എസ് ക്ഷാമം രൂക്ഷമാകുന്നു. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലിഭാരത്തെ തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു.
പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.
അതിനിടെ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെ.എ.എസുകാര്‍ പരാതി നല്‍കിയിരുന്നു. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.