X
    Categories: indiaNews

പ്രസവം കഴിഞ്ഞ് പതിനാല് ദിവസം; കോവിഡ് പോരാട്ടത്തിനായി ഓഫീസിലേക്ക് കൈക്കുഞ്ഞുമായി ഐഎഎസ് ഓഫീസര്‍

ലക്‌നൗ: പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം ജോലിക്കെത്തിയ ഐഎഎസ് ഓഫീസര്‍ക്ക് അഭിനന്ദനം. ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസറാണ് സൗമ്യ. പെണ്‍കുഞ്ഞിനാണ് സൗമ്യ ജന്‍മം നല്‍കിയത്.

‘ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം എന്റെ സര്‍വീസ് കഴിഞ്ഞു മാത്രമേ എനിക്ക് നോക്കാന്‍ സാധിക്കുള്ളു’ സൗമ്യ പറയുന്നു.

‘ഗ്രാമങ്ങളില്‍ പ്രസവത്തിന് തൊട്ടു മുന്‍പ് പോലും സ്ത്രീകള്‍ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. പ്രസവത്തിന് ശേഷവും അവര്‍ അവരുടെ ജോലികളിലേക്ക് എത്രയും വേഗം തിരികെ പോകുന്നു. എനിക്ക് അതുപോലെ എന്റെ ഭരണ നിര്‍വഹണ ജോലികള്‍ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ചെയ്യാന്‍ സാധിക്കുന്നു എന്നത് ദൈവകൃപയാണ്’ സൗമ്യ പറയുന്നു. തന്റെ കര്‍ത്യവ്യത്തില്‍ കുടുംബം പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. പ്രസവ സമയത്ത് 22 ദിവസത്തെ ലീവ് മാത്രമാണ് സൗമ്യ എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

 

chandrika: