തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ െ്രെകംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും. എസ്.പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്റായി നിയമിച്ചു. എസ്.പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്റെ ചുമതല നല്‍കി.
ഐ.എ.എസ് തലപ്പത്തും അഴിച്ചുപണി
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴില്‍ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്‌സൈസ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു. കൊച്ചി ബംഗല്ലൂരി വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ദേവികുളം സബ് കളക്ടറായിരുന്ന വി.ആര്‍ രേണുരാജനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ നിയമിച്ചു. സ്ഥാനകയറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം.