കഴിഞ്ഞ മെയ് 1 ന് പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയ ജവാന്റെ മകളുടെ സ്‌കൂള്‍ തലം മുതല്‍ വിവാഹം വരെയുള്ള മുഴുവന്‍ ചിലവും ഇനി ഈ ദമ്പതികള്‍ വഹിക്കും.
നാഇബ് സുബേന്ദര്‍ പരംജിത്ത് സിംഗിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു കുളുവിലെ ഡെപ്യൂട്ടി കമ്മീഷണറായ യൂനുസ് ഖാനും ഭാര്യ അഞ്ജൂം ആറയും സൈനികന്റെ മകള്‍ ഖുശ്ദീപിന്റ ജീവിത ചെലവ് മുഴുവന്‍ വഹിച്ച് കുട്ടിക്ക് നല്ല ഭാവി ഉറപ്പ് വരുത്താനുള്ള തീരുമാനമെടുത്തത്.
ഖുശ്ദീപിന് അവളുടം കുടുംബത്തോടൊപ്പം തന്ന കഴിയാം. എന്നാല്‍ സമയാസമയം ഞങ്ങള്‍ അവളെ സന്ദര്‍ശിക്കും. അവളുടെ വിവരങ്ങള്‍ ആരാഞ്ഞ് പരിഹാരം കാണും. അവള്‍ക്കൊരു ഐ.എ.എസോ, ഐ.പി.എസോ ആവണമെങ്കിലും ഞങ്ങള്‍ സഹായത്തിനുണ്ടാകും. യൂനുസ് ഖാന്‍ പറഞ്ഞു.