തിരുവനന്തപുരം: വിജിലന്‍സ് കേസുകളിലൂടെ മനോവീര്യം കെടുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ഐ.എ.എസുകാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്നു. തിങ്കളാഴ്ചയാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐ.എ.എസ് അസോസിയേഷന്‍ തീരുമാനിച്ചത്. പ്രധാനമായും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് പ്രതിഷേധം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസുകളില്‍ പ്രതിയാകുന്നത് തുടരുന്നതിനിടെയാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കാനും യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിക്ക് അവധിയപേക്ഷ നല്‍കും എന്നാല്‍ ജോലിയും യോഗവും മുടക്കില്ല, വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും യോഗം കുറ്റപ്പെടുത്തി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ പത്മകുമാര്‍, തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ധന അഡീഷണന്‍ ചീഫ് സെക്രട്ടറി കെ.എം.
ഏബ്രാഹം തുടങ്ങിയവര്‍ക്കെതിരായ വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ഐ.എ.എസുകാര്‍ രംഗത്തെത്തുന്നത്. സംസ്ഥാനത്ത് ഇത്തരം പ്രതിഷേധങ്ങല്‍ അപൂര്‍വമാണ്. ഐ.എ.എസ്, ഐ.പി.എസ് പ്രത്യേകിച്ച് ജേക്കബ് തോമസും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.