X

130 ദശലക്ഷം വര്‍ഷം മുമ്പ് റിയാദും ജിദ്ദയും വെള്ളത്തിനടിയിലായിരുന്നെന്ന് കണ്ടെത്തല്‍

റിയാദ്: 130 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ മിക്ക പ്രദേശങ്ങളെയും പോലെ റിയാദും ജിദ്ദയും വെള്ളത്തിനടിയിലായിരുന്നുവെന്ന് കണ്ടെത്തല്‍.പുരാതന രേഖകളെ അടിസ്ഥാനമാക്കി പ്രശസ്തനായ അമേരിക്കന്‍ ഫോസില്‍ ശാസ്ത്രജ്ഞന്‍ ഇയാന്‍ വെബ്സ്റ്റര്‍ നിര്‍മിച്ച പുതിയ സംവേദനാത്മക ഭൂപടത്തിലാണ് ശ്രദ്ധേയമായ നിരീക്ഷണം.ഭൂമിശാസ്ത്രപരമായ പരിണാമത്തെ ചിത്രീകരിക്കുന്ന ഭൂപടം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭൂമിയിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിശദമാക്കുന്നു.കൂടാതെ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ഭൂമിയുടെ പുറംതോടിലേക്ക് മാറുന്നതിന് 750 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരങ്ങള്‍ക്ക് എത്ര പഴക്കമുണ്ടായിരുന്നുവെന്നും ഈ ഭൂപടം വ്യക്തമാക്കുന്നുണ്ട്.

സൗദിയില്‍ വെള്ളത്തിനടിയില്‍ അല്ലാത്ത ഭാഗങ്ങളില്‍ ചെറിയ സസ്തനികളും മരങ്ങളും പൂച്ചെടികളും നിലനിന്നിരുന്നുവെന്നും ഭൂപടം സ്ഥിരീകരിക്കുന്നുണ്ട്. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശത്തിന് 750 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണപ്പെട്ടിരുന്ന അന്നത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്യുന്നതിനാണ് ഇയാന്‍ വെബ്‌സ്റ്റര്‍ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. അക്കാലത്ത് ലോകത്തിന് ധ്രുവീയ മഞ്ഞുപാളികള്‍ ഉണ്ടായിരുന്നില്ലെന്നും ജലനിരപ്പ് ഇന്നത്തേതിനേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിയാദും ജിദ്ദയും ആദ്യമായി ജലനിരപ്പ് മുകളിലേക്ക് വന്നതെന്ന് ഭൂപടം സൂചിപ്പിക്കുന്നു. ആദ്യ ഉരഗങ്ങള്‍ താമസിച്ചിരുന്ന സ്ഥലം,ആദ്യത്തെ പുഷ്പം വിരിഞ്ഞ സമയം തുടങ്ങിയ കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് സഹായകമാകുന്ന ഒരു കൂട്ടം ഉപകരണങ്ങളും സംവേദനാത്മക ഭൂപടത്തില്‍ ഇയാന്‍ വെബ്സ്റ്റര്‍ അവതരിപ്പിക്കുന്നുണ്ട്.

Test User: