ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ പേര് മാറ്റാനൊരുങ്ങി മുസ്‌ലിം ഉദ്യോഗസ്ഥന്‍. നിയാസ് ഖാനാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ ഭയന്ന് പേരുമാറ്റാന്‍ തീരുമാനിച്ചത്. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് കീഴിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
മോദി ഭരണത്തില്‍ നിലവില്‍ രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ട് അതിനാല്‍ പേര് മാറ്റുകയാണെന്നാണ് ശനിയാഴ്ച ട്വിറ്ററിലൂടെയാണ് നിയാസ് ഖാന്‍ അറിയിച്ചത്. തന്റെ പേര് മാറ്റിയാല്‍ ആള്‍ക്കൂട്ട അക്രമകാരികളില്‍ നിന്ന് തന്നെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊപ്പിയും കുര്‍ത്തയും ധരിക്കാതെ വ്യാജപ്പേര് പറഞ്ഞ് എനിക്ക് സുരക്ഷിതമായി ജീവിക്കാം. എന്റെ സഹോദരന്‍ മുസ്‌ലിം വേഷങ്ങള്‍ ധരിക്കുകയാണെങ്കില്‍ അവന്‍ ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് ആള്‍ക്കൂട്ട കൊലപാതകത്തിന് അവന്‍ ഇരയാകും എന്ന് എനിക്ക് ഭീതിയുണ്ട്. തങ്ങളെ രക്ഷിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും അതിനാല്‍ മുസ്‌ലിംകള്‍ പേര് മാറ്റുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.