X

മുട്ടുവിന്‍ വെളുപ്പിച്ച് തരാം

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏതാണെങ്കിലും ഇടത് മുന്നണിക്ക് തന്ത്രം ഒന്നെയുള്ളൂ. ആരെങ്കിലും എവിടുന്നെങ്കിലും വീണു കിട്ടിയാല്‍ ഉടനെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുക. പിന്നെ ആന, മയില്‍, ഒട്ടകം മുതല്‍ വളപൊട്ട് വരെയുള്ളവയില്‍ നിന്നും ഒരു ചിഹ്നം തപ്പിയെടുക്കുക. ഒപ്പം എന്ത് ഊച്ചാളിത്തരത്തിനും ഒപ്പും നില്‍ക്കുന്ന സൈബര്‍ വെട്ടുകിളികളെ കെട്ടഴിച്ചുവിട്ട് സംഭവം കൊഴുപ്പിക്കുക. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. സൈബര്‍ കടന്നലുകള്‍ക്ക് ഇപ്പോള്‍ ഓവര്‍ടൈംപണിയാണ്. മുഖ്യനെ വെളുപ്പിക്കണം. കണ്ണൂരില്‍ അഹങ്കാരം മൂത്ത് അധിക്ഷേപം ചൊരിഞ്ഞ് എ.ഡി.എമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വെളുപ്പിക്കണം. പോരാത്തതിന് ഇന്നലെ വരെ പിണറായി കാട്ടുകള്ളനാണെന്നും ഇറങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ചിഹ്നമെങ്കിലും ബാക്കിവെക്കണമെന്നൊക്കെ പറഞ്ഞിരുന്ന സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് ഛായ കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നേടത്തോളം ഊറ്റിയ ശേഷം പുറത്ത് കടന്ന അഭിനവ മാമച്ചനെ വെളുപ്പിക്കണം.

വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശരിക്കും വെട്ടിലായത് പിണറായിയും കൂട്ടരുമായിരുന്നു. ചേലക്കര സിറ്റിങ് മണ്ഡലവും സംവരണ മണ്ഡലവുമായതിനാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ളതല്ല. പക്ഷേ വയനാട്ടിലും പാലക്കാടും ചാവേറാവാന്‍ ആളെക്കിട്ടണം. വയനാട്ടില്‍ സി.പി.ഐക്കാരുടെ ടേണായതിനാല്‍ അവര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. വോട്ടെടുപ്പിന് മുമ്പേ തന്നെ ഫലവും ഉറപ്പിച്ചു. പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് പാലക്കാടാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാന്‍ പാര്‍ട്ടിയിലെ വെട്ടുകിളികളൊന്നും സമ്മതം മുളാതെ വരാല്‍ കണക്കെ വഴുതി വഴുതി നടക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എയും മന്ത്രിയുമാകാനായി മാത്രമായാണ് ഫ്‌ലൈ താന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് സ്വയം വിളിച്ചു കൂവിയ ഷോമാന്‍ പുറത്തേക്ക് വരുന്നത്. ആദ്യം ടിയാന്‍ ബി.ജെ.പി വാതിലില്‍ ഒന്ന് മുട്ടി നോക്കി. അവിടെ സ്ഥാനാര്‍ത്ഥിയാവുന്നവരുടെ മത്സരമായതിനാല്‍ പിന്നെ കോണ്‍ഗ്രസില്‍ തന്നെ താനാണ് വലുതെന്ന് പറഞ്ഞ് കത്തൊക്കെ തയ്യാറാക്കി.

 

അത്ഭുതമെന്ന് പറയട്ടെ പിന്തുണക്ക് പോയിട്ട് പ്രസ്താവന ഫോട്ടോ കോപ്പിയെടുക്കാന്‍ പോലും ഒരാളെ കൂടെക്കൂട്ടാന്‍ കഴിയാതെ വന്നതോടെ പിന്നീട് ഇരവാദം ഇറക്കി പുറത്തേക്ക് വരാന്‍ ശ്രമവും തുടങ്ങി. വലയില്‍ നിന്നും വീണാല്‍ കുളത്തിലേക്കെന്ന മട്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയാവാന്‍ ആളെയും തേടി നടന് സി.പി.എം ഉടന്‍ വലവീശി. അങ്ങനെ പാലക്കാട് സി.പി.എ മ്മിന് സ്ഥാനാര്‍ത്ഥിയായി. ഇനി മൂന്നാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ്. തൃക്കാക്കരയും പൊന്നാനിയും ജോറാക്കിയവര്‍ തന്നെ ഇവിടെയും പതിവ് പോലെ ജോറാക്കും. ടിയാന്‍ കോണ്‍ഗ്രസില്‍ വഹിച്ചിരുന്ന പദവിയാണ് ബഹുകേമം ഡിജിറ്റല്‍ വിങ് കണ്‍വീനര്‍. അര്‍ഹതയില്ലാത്ത പദ വിക്ക് ബ്യൂറോക്രാറ്റ് ആവേണ്ടവനെ ടെക്‌നോക്രാറ്റ് ആയി അവതരിപ്പിച്ച കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും നൈസായി കുത്തി പി. സരിന്‍ അതിമനോഹരമായി തന്റെ മുന്‍ഗാമിയെ പോലെ തന്നെയാണ് താനെന്ന കാര്യം തെളിയിച്ചു.

മുമ്പൊരു മഹാന്‍ പിതാവിന്റെ ക്വാട്ടയില്‍ ഇതേ സ്ഥാനത്ത് വന്നിരുന്നു. പണിയൊന്നും എടുക്കാതെ ചുമ്മാ നിന്നപ്പോള്‍ മത്സരിക്കാനൊരു മോഹം അങ്ങനെ ക രണം മറിഞ്ഞ് ചാണകത്തില്‍ വീണു. പിന്നീട് പറയുന്നതത്രയും കോമഡിയായിരുന്നു. സാക്ഷാല്‍ മുണ്ടുടുക്കാത്ത മോദിജി ഇന്ത്യയെ 125 വര്‍ഷം കൊണ്ട് വികസിപ്പിക്കുമെന്നൊക്കെ വെച്ചു കാച്ചി. ഇതുപോലെ തന്നെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും സഖാവോ സംഘാവോ ഒക്കെ ആവാന്‍ വേണ്ടി പുറപ്പെട്ട സരിന്റേയും രീതി. പാര്‍ട്ടിക്കായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അടിയും ഇടിയും തൊഴിയുമൊക്കെ കൊണ്ട് പാര്‍ട്ടി സഖാക്കള്‍ ഇന്നലെ വരെ പച്ചത്തെറിയായിരുന്നു സരിനെ വിളിച്ചിരുന്നതെങ്കില്‍ ഇനി വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെ വെളുപ്പിച്ചെടുത്ത പോലെ എണ്ണതേച്ച് മിനുക്കുന്ന ഗതികേടിലാണ്.

സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ രണ്ടുണ്ട് സി.പി.എമ്മിന് ഗുണം. തൃശൂരില്‍ തുടങ്ങിവെച്ച ബി.ജെ.പി-സി.പി.എം ഡില്‍ അങ്ങു വളര്‍ത്താമെന്നതാണ് അതിലൊന്ന്. മൂന്നാം സ്ഥാനത്തിനായി തങ്ങളുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ അതും ആന, മയില്‍, ഒട്ടകം ചിഹ്നത്തില്‍ കൂടിയാവുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വോട്ടുകള്‍ താമരയിലേക്ക് പോകും. അങ്ങനെ മുണ്ടുടുത്ത മോദിയും മുണ്ടുടുക്കാത്ത മോദിയും തമ്മിലുള്ള ഡില്‍ സുദൃഢമാവുകയും ചെയ്യും. അതിനായി ഇപ്പോള്‍ തന്നെ അണിയറയില്‍ നിക്കം പല രൂപത്തില്‍ ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്യശൂര്‍ പൂരം അലങ്കോലമാക്കിയാണ് ബി.ജെ.പിയെ വെളുപ്പിച്ചെടുത്തതെങ്കില്‍ ഇപ്പോള്‍ പാലാക്കാടിനായി ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി-സി.പി.എം ഡില്‍ ഉള്ളതിനാല്‍ തന്നെ സരിന്‍ ഇനി എന്തു തരം സഖാവായാലും പാര്‍ട്ടി ചിഹ്നം കൊടുക്കാനാവില്ല. ഇതാകുമ്പോള്‍ തോറ്റാലും തോല്‍വി സ്ഥാനാര്‍ത്ഥിയുടെ പിടലിയില്‍ കിടക്കും സഖാക്കള്‍ സേഫ്. മുഖ്യനും ബി.ജെ.പിയും ഹാപ്പി.

 

webdesk17: