X

ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം: കേസെടുത്തതിൽ വി.ഡി സതീശൻ

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഞാന്‍ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒറ്റവരി ഫെയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. സതീശന് പിന്തുണ പ്രഖ്യാപിച്ചു നിരവധി പ്രവര്‍ത്തകരാണു പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കന്റോണ്‍മെന്റ് പൊലീസ് വി.ഡി സതീശനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവിന് പുറമേ ഷാഫി പറമ്പില്‍, എം.വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേര്‍ക്കും. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍നിന്നു ചാടിപ്പോയതിനടക്കം 5 കേസുകളുമുണ്ട്.

പൊലീസിന്റെയും ഡിവൈഎഫ്‌ഐയുടെയും മര്‍ദനത്തിനെതിരെ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തിയത്.

 

webdesk13: