പുല്‍വാമ അക്രമത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഇന്നലെയാണ് കശ്മീരികള്‍ ഹിന്ദുത്വവാദികളാല്‍ തെരുവില്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍, ഇന്ത്യ എല്ലാ പൗരന്‍മാര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ട്വീറ്റ് ചെയ്തു.
അക്രമികളില്‍ നിന്ന് കശ്മീരികളെ രക്ഷിച്ച നാട്ടുകാരെ പ്രശംസിക്കുന്നതായും രാഹുല്‍ അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ലക്‌നോവിലെ തിരക്കേറിയ തെരുവില്‍ ഉണക്കിയ പഴങ്ങള്‍ വില്‍ക്കുകയായിരുന്ന കശ്മീരി കച്ചവടക്കാരെയാണ് വിശ്വഹിന്ദു ദള്‍ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വഴിയരികിലിരുന്ന് പഴങ്ങള്‍ വില്‍ക്കുകയായിരുന്ന കച്ചവടക്കാരെ അക്രമികള്‍ വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.