X

പുതുമകളോടെ ആപ്പിള്‍ ഐഫോണുകള്‍

കാലിഫോര്‍ണിയ: മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡി ഉള്‍പ്പെടെ അനേകം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച് ആപ്പിളിന്റെ ഐഫോണ്‍ 8, 8 പ്ലസ്, എക്‌സ് മോഡലുകള്‍ വിപണിയില്‍. വയര്‍ലെസ് ചാര്‍ജിങ്, എ.ആര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാമറ, ടച്ച് ഐ.ഡി, ഫേസ് ഐ.ഡി എന്നിവയാണ് പുതിയ മോഡല്‍ ആപ്പിള്‍ ഫോണുകളുടെ പ്രത്യേകത. കാമറയാണ് പ്രധാന ആകര്‍ഷണം. ഐഫോണ്‍ എട്ടിന് 12 മെഗാപിക്‌സലിന്റെ പിന്‍കാമറയും 8 പ്ലസിന് 12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍കാമറയുമുണ്ട്. കുറഞ്ഞ വെളിച്ചത്തിലും ഇവ ഉപയോഗിച്ച് മികച്ച ഫോട്ടോകളെടുക്കാന്‍ സാധിക്കും. മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡിയാണ് ഐഫോണ്‍ എക്‌സ് കാഴ്ചവെക്കുന്ന പുതുമ. സ്വയ്പ്പ് ചെയ്താല്‍ തന്നെ മെനുവിലേക്ക് എത്താന്‍ സാധിക്കും. ഒന്നിലധികം ഗാഡ്ജറ്റുകള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും എക്‌സില്‍ ലഭ്യമാണ്. ഫോണുകള്‍ക്കൊപ്പം പുതിയ സ്മാര്‍ട്ട് വാച്ച് സീരീസും ടിവിയും വിപണിയില്‍ എത്തിക്കുന്നുണ്ട്. 699 ഡോളറിലാണ് ഐഫോണ്‍ എട്ടിന്റെ വില തുടങ്ങുന്നത്. എക്‌സിന്റെ വില 999 ഡോളറാണ്.

chandrika: