X

കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കരുണാനിധി ശക്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രാഹുല്‍ പറഞ്ഞു. കലൈഞ്ചരുടെ ആരോഗ്യത്തെ കുറിച്ച് അമ്മ സോണിയാ ഗാന്ധിയുടെ അന്വേഷണം അറിയിച്ചതായു, സന്ദര്‍ശിച്ച ശേഷം രാഹുല്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. മക്കളും ഡി.എം.കെ നേതാക്കളുമായ എം.കെ.സ്റ്റാലിന്‍, കനിമൊഴി എന്നിവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം കരുണാനിധിയുടെ ആരോഗ്യനിലയില്‍ ഇന്നും മാറ്റമില്ല. ഇന്നലെ ഒരു തവണ മാത്രമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ഗുരുതരാവസ്ഥയിലായതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഡി.എം.കെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

chandrika: