കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു.
കസ്റ്റമർ കെയറിൽ നിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.
ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കാതെ ബന്ധപ്പെടാനുള്ള വിവരങ്ങൾക്ക് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങൾ ചോദിച്ചാൽ നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടാറില്ല എന്നും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ cybercrime.gov.in വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.