ന്യൂഡല്‍ഹി: ഐ ലീഗിന്റെ 2022-23 സീസണിന് നവംബര്‍ 12ന് കൊടിയേറ്റം. 12 ടീമുകളാണ് ഇക്കുറി ഐ ലീഗില്‍ പങ്കെടുക്കുക. അതേ സമയം ഐ ലീഗ് ഫിക്‌സ്ചര്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫിക്‌സചര്‍ തയ്യാറാണെന്നും മറ്റ് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതിനാലാണ് പ്രഖ്യാപനം നടത്താത്തുമാണെന്നാണ് ലീഗ് അറിയിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകളിലും ബംഗാളില്‍ മാത്രമായാണ് ഐ ലീഗ് നടത്തിയത്. എന്നാല്‍ ഇക്കുറി ഹോം, എവേ രീതിയിലേക്ക് ഐ ലീഗ് തിരിച്ചെത്തും. അതേസമയം ലീഗിലെ ആറ് ക്ലബുകളുടെ ഹോം ഗ്രൗണ്ടിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നും എ.ഐ.എഫ്.എഫ് പറയുന്നു.