മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം മാറ്റുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. നിലവില്‍ ഉപയോഗിക്കുന്ന ഇന്നോവയുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ അത് മാറ്റുവാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം ആഭ്യന്തര മന്ത്രിയുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചത്.
ഇനി മുതല്‍ മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും കറുത്ത ഇന്നോവകളായിരിക്കും ഉണ്ടാകുക. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതിനെതുടര്‍ന്നാണ് ഈ മാറ്റം.അതേസമയം, നാല് പുതിയ ഇന്നോവകള്‍ ഇതിനായി പൊലീസ് വാങ്ങിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇതിന് വേണ്ടി 62.46 ലക്ഷം സ്‌പെഷല്‍ ഫണ്ട് അനുവദിച്ചിരുന്നു.