ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം വിശാലസഖ്യത്തില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രബാബു നായിഡുമായി നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്ന് രാഹുല്‍ ശേഷ്ം ട്വീറ്റ് ചെയ്തു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ടി.ഡി.പി എം.പിമാരായ ജയദേവ് ഗല്ല, സി.എം രമേശ് എന്നിവരുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടികാഴ്ച നടത്തിയത്.
മറ്റ് കാര്യങ്ങളില്‍ നിന്ന് മാറി പ്രതിപക്ഷ ഐക്യത്തെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങളുടെ ചര്‍ച്ചക്ക് അനുസൃതമായി കാര്യങ്ങലെ മുന്നോട്ട് കൊണ്ട്‌പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട രാഹുല്‍ കോണ്‍ഗ്രസും, ടി.ഡി.പിയും തമ്മിലുള്ള ശത്രുത ഭൂതകാലത്തെ സംഭവമായി മാറിയതായും പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം വര്‍ത്തമാനകാലത്തേയും ഭാവിയേയും സംരക്ഷിക്കലാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്നും കൂടികാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രാഹുലിന്റെ വാക്കുകളെ ശരിവെച്ച നായിഡു ഇരുപാര്‍ട്ടികളും കഴിഞ്ഞകാലം മറക്കുകയാണെന്നും ഇരു പാര്‍ട്ടികളും യോജിക്കേണ്ടത് ജനാധിപത്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരുമിക്കുകയാണെന്നും ഇപ്പോള്‍ ഐക്യപ്പെടുത്തുന്നത് ജനാധിപത്യപരമായ നിര്‍ബന്ധമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ നാം കഴിഞ്ഞകാലത്തെ മറക്കണമെന്നും പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നായിരിക്കണമെന്നും നായിഡു പറഞ്ഞു.