X
    Categories: indiaNews

ഈ ഇന്ത്യയെ എന്റെ മകനു പൈതൃകമായി വേണ്ട; രാജീവ് ബജാജ്

ദുബായ്: വിദ്വേഷം പരത്തുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ബജാജ്. തന്റെ തീരുമാനം ബുദ്ധിപരമാണ് എന്നും വിദ്വേഷത്തിനു മുകളില്‍ കെട്ടിപ്പൊക്കിയ ഇന്ത്യയെ തന്റെ മകന് പൈതൃകമായി ലഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ബജാജ്.

‘സമൂഹത്തില്‍ വിഷം പരത്തുന്ന ഒരു മാധ്യമസ്ഥാപനവുമായും സഹകരിക്കാന്‍ എന്റെ ബ്രാന്‍ഡ് തയ്യാറല്ല. അതു കൊണ്ടാണ് മൂന്നു ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചത്. ധോണിയുടെ അഞ്ചു വയസ്സുകാരി മകള്‍ക്ക് മാനഭംഗ ഭീഷണി വന്ന നേരത്ത്, അമിതാഭ് ബച്ചന് കോവിഡ് വന്ന വേളയില്‍ അദ്ദേഹത്തെ ‘മരിപ്പിച്ച’ സമയത്ത് ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഈ വിദ്വേഷത്തിന് ഫണ്ടിങ് നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിപരമായ തീരുമാനമായിരുന്നു. എന്റെ കുട്ടിക്ക്, എന്റെ സഹോദരങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരമൊരു ഇന്ത്യയെ പൈതൃകമായി കിട്ടരുത്’ – അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം, മെയ്ഡ് ഇന്‍ ഇന്ത്യ അടക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യവസായിയാണ് രാഹുല്‍ ബജാജ്. ടിആര്‍പി റേറ്റിങ് വ്യാജമായി നിര്‍മിച്ചെന്ന ആരോപണത്തിന് പിന്നാലെ റിപ്പബ്ലിക് ടിവി അടക്കമുള്ള മൂന്ന് ചാനലുകള്‍ക്കാണ് ബജാജ് പരസ്യം നിഷേധിച്ചത്. ബജാജിന് പിന്നാലെ പാര്‍ലെയും ഈ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Test User: