X
    Categories: indiaNews

പൊതു തിരഞ്ഞെടുപ്പില്‍ മൂന്ന്, നാല് മുന്നണികള്‍ വിജയിക്കുമെന്ന് കരുതുന്നില്ല: പ്രശാന്ത് കിഷോര്‍

പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാജ്യത്തെ മൂന്നാം മുന്നണിയ്‌ക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നാഗ്രഹമുണ്ടെങ്കില്‍ രണ്ടാം മുന്നണിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കിഷോര്‍ പറഞ്ഞു. ബിബിസിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഒരിക്കലും മൂന്ന്, നാല് മുന്നണികള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കരുതുന്നില്ല.

ബി.ജെ.പിയെ ഒന്നാം മുന്നണിയായി കണക്കാക്കുകയാണെങ്കില്‍ രണ്ടാം മുന്നണിയ്ക്കു മാത്രമേ അവരെ പരാജയപ്പെടുത്താനാവൂ. ഏതെങ്കിലും പാര്‍ട്ടിക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ രണ്ടാം മുന്നണിയായി ഉയര്‍ന്നു വരണം. കോണ്‍ഗ്രസ് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ്.കോ ണ്‍ഗ്രസിന് തന്റെ ആവശ്യമില്ല. അവര്‍ എനിക്ക് പാര്‍ട്ടിയില്‍ സ്ഥാനം വാഗ്ദാനം നല്‍കി എന്നാല്‍ താന്‍ അക്കാര്യം നിരാകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് കൈമാറിയ നിര്‍ദേശങ്ങള്‍ ബിജെപിയെ എങ്ങനെ തോല്‍പ്പിക്കും എന്നതിനെ കുറിച്ചില്ല, കോണ്‍ഗ്രസിന് എങ്ങനെ വിജയിക്കാം എന്നത് സംബന്ധിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കണം എന്നതിനെക്കുറിച്ചായിരുന്നു എന്റെ ബ്ലൂപ്രിന്റ്. അത് ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കലല്ല. രാജ്യത്ത് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതാണ്. മോദിയെ എങ്ങനെ പരാജയപ്പെടുത്തണം എന്നല്ല, എങ്ങനെ വിജയിക്കാം എന്നതാണ് അത്. രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.
കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍ അത് ജനാധിപത്യത്തിന് നല്ലതായിരിക്കും.-പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Test User: