മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസ് കത്തിക്കാന്‍ ശ്രമം. ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാള്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഇന്ന് ഉച്ചയോടെയാണ് സംഭവം. കന്നാസില്‍ പെട്രോളുമായി എത്തിയ ആള്‍ തീയിടുകയായിരുന്നു. ഓഫീസ് ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്‌നിസുരക്ഷാസേന എത്തി തീ അണച്ചു.