X

‘ഒരുപാട് മോഹിച്ചു വാങ്ങിയതാണ്… എടുത്ത ചേട്ടന്‍മാരേ, തിരിച്ചു തരൂ’- സൈക്കിള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ അപേക്ഷ

തന്റെ സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് തേവര എസ് എച്ച് സ്‌കൂളില്‍ പഠിക്കുന്ന പവേല്‍ സമിത്.കൊച്ചി സേറ്റഡിയം മെട്രോ സ്‌റ്റേഷന് പിന്നില്‍ സൈക്കിള്‍ നിര്‍ത്തിയിട്ടാണ് എന്നും സകൂളില്‍ പോവുന്നത്.കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് തിരിച്ച് വന്ന സമയത്ത് സൈക്കിള്‍ സ്ഥലത്തില്ല.

എല്ലാ വഴിയും അവന്‍ അന്വേഷിച്ചു.അവസാനം സൈക്കിള്‍ പോയ സ്ഥലത്ത് ഒരു കുറിപ്പ്് എഴുതി വെച്ചു.ഫോണ്‍ നമ്പര്‍ സഹിതമാണ് അവന് ആ കുറിപ്പ എഴുതിവെച്ചത്.സൈക്കിള്‍ പോയ സ്ഥലത്ത് ഇവന്‍ ഈ കുറിപ്പ് തൂക്കിയിട്ടു. അതു വഴി കടന്നുപോയ രാജഗോപാല്‍ ക്യഷ്ണന്‍ എന്ന വ്യക്തി ഈ കുറിപ്പ് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

നോട്ടീസ് ഇങ്ങനെയാണ് ‘ ഞാന്‍ പവേല്‍ സമിത് തേവര  സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോള്‍ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു- പവേല്‍ സമിത് 9037060798”.

 

Test User: