ന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് ഇയാണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. ഇന്ത്യയില്‍ വിറ്റഴിച്ച 7657 കാറുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. 2015 ജനുവരിയില്‍ നിര്‍മിച്ച കാറുകളുടെ ബാറ്ററി കേബിളുകള്‍ക്കുണ്ടായ തകരാറു മൂലമാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. അപാകത പരിഹാരിച്ച് നല്‍കുന്നതിന് എല്ലാ ഇയോണ്‍ കാറുടമകളോടും വാഹനം ഹ്യൂണ്ടായ് ഡീലര്‍മാരെ തിരിച്ചേല്‍പ്പിക്കാന്‍ കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ 2014ല്‍ 2437 യൂണിറ്റ് വാഹനങ്ങള്‍ ഹ്യൂണ്ടായ് തിരിച്ചുവിളിച്ചിരുന്നു. ഫ്രണ്ട് ലൈറ്റിന്റെ സ്വിച്ച് ശരിയായ രീതിയില്‍ വര്‍ക്കു ചെയ്യാത്തതായിരുന്നു അന്നു തിരിച്ചുവിളിക്കാന്‍ കാരണമായത്.
- 8 years ago
Web Desk
Categories:
Video Stories
ഹ്യൂണ്ടായ് ഇയോണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു
Related Post