കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ. ഇപ്പോള്‍ ഓരോ മലയാളിയുടെയും കടബാധ്യത 90,000 രൂപ. 2016ലെ ആദ്യ പിണറായി സര്‍ക്കാര്‍ വരുത്തിവെച്ചത് 2.5 ലക്ഷം കോടിയും.
2016ല്‍ യു.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകുമ്പോള്‍ 1.59 ലക്ഷം കോടി ആയിരുന്ന കടമാണ് ഇവിടെയെത്തി നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പറത്തത് കൂടി കേള്‍ക്കുക.
2016 ഫെബ്രുവരി 7 ന് പിണറായി വിജയന്‍ എഴുതിയ ഫെയ്‌സ് ബുക് പോസ്റ്റാണിത്:
രാജ്യത്ത് ഇത്രത്തോളും വികസനം ഉണ്ടായിട്ടുള്ള ഒരു സംസ്ഥാനം ഇല്ലെന്നാണ് ആന്റണി പറഞ്ഞത്. അഴിമതിയില്‍ മുങ്ങി കടം കേറി തകര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ആന്റണിയുടെ പരാമര്‍ശം പൊതുജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ധാര്‍മികതയുടെ ഒരു അംശം പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ല. അത്തരത്തിലുള്ള പാര്‍ടിയുടെ നേതാവിന്റെ പക്കല്‍ നിന്നും ഇതിലും കൂടുതല്‍ പരാമര്‍ശം പ്രതീക്ഷിക്കേണ്ടതില്ല. എല്ലാവിധത്തിലുള്ള ആളുകളും വന്‍തോതിലുള്ള ദുരിതമാണ് ഈ ഗവണ്‍മെന്റ് സമ്മാനിച്ചത്.
സംസ്ഥാനം രൂപീകരിച്ചമുതല്‍ വാങ്ങിയ കടത്തിന് തുല്യമായ തുകയാണ് നാലര വര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാങ്ങിയത്. 54 വര്‍ഷം കൊണ്ട് 78,675 കോടി രൂപയായിരുന്നു കേരളത്തിന്റെ കടം എങ്കില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയത് 64,692 കോടി രൂപയാണ്. കേരളത്തില്‍ ഇന്ന് ഓരോ കുഞ്ഞും ജനിക്കുന്നത് 47,788 രൂപ കടത്തിലാണ്. ഈ സാമ്പത്തിക വര്‍ഷാവസാനം കടം 1,59,523 കോടിയിലേക്ക് എത്തുമെന്നനാണ് വിലയിരുത്തല്‍. ഇത്തരത്തിലുള്ള ഒരു സംസ്ഥാനത്തെ കുറിച്ചാണ് ആന്റണി വന്‍ തോതിലുള്ള വികസനമാണ് നടക്കുന്നതെന്ന് പറഞ്ഞത്.”
കാപട്യമെന്നാല്‍ ഇങ്ങനെയുമോ എന്നാണ് ജനം അതിശയിക്കുന്നത്. !