X
    Categories: Newsworld

യുഎസില്‍ പറക്കാനൊരുങ്ങി ഹൈഡ്രജന്‍ വിമാനം

ഹൈഡ്രജന്‍ ഇന്ധനമാക്കി 40ലേറെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനം പറത്താന്‍ ഒരുങ്ങി യൂണിവേഴ്‌സല്‍ ഹൈഡ്രജന്‍. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വിമാനങ്ങള്‍ പറത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ലൈസന്‍സ് യൂണിവേഴ്‌സല്‍ ഹൈഡ്രജന് ലഭിച്ചു എന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് ഹൈഡ്രജന്‍ വിമാനങ്ങള്‍ പറത്താന്‍ തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പരീക്ഷണം വിജയിച്ചാല്‍ ഇതുവരെ പറത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഹൈഡ്രജന്‍ വിമാനം എന്ന റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കും. 2020 ലാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി യൂണിവേഴ്‌സല്‍ ഹൈഡ്രജന്‍ എന്ന കമ്പനി സ്ഥാപിക്കുന്നത്. യൂണിവേഴ്‌സല്‍ ഹൈഡ്രജന്‍-300 എന്ന വിമാനത്തിനെയാണ് ഹൈഡ്രജന്‍ ഇന്ധനമാക്കി പരീക്ഷണ പറക്കല്‍ നടത്തുക. വാഷിംഗ്ടണ്ണിലെ ഗ്രാന്‍ഡ് കൗണ്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

webdesk11: