X
    Categories: columns

സി.എച്ച്; ഒളിമങ്ങാത്ത ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വം; ഹൈദരലി തങ്ങള്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

ചെറുപ്പത്തില്‍ മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ ഒരു സമ്മേളനത്തിന് പോയ ഓര്‍മയാണ് മനസ്സില്‍. പ്രിയപ്പെട്ട പിതാവ് (പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍) അന്ന് എന്നെയും സമ്മേളനത്തിന് കൊണ്ടുപോയി. മൈതാനിക്കരികിലെ ഒരു തുണിക്കടയില്‍ എന്നെ ഇരുത്തി ബാപ്പ വേദിയിലേക്ക് കയറി. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും സി.എച്ചും കെ.സി അബൂബക്കര്‍ മൗലവിയുമൊക്കെയുള്ള പ്രൗഢമായ വേദി. ബാഫഖി തങ്ങള്‍ പ്രസംഗിച്ചപ്പോള്‍ സി.എച്ചിനെക്കുറിച്ചു പറഞ്ഞത് അവസാനത്തെ അമിട്ട് പൊട്ടാനുണ്ട് എന്നായിരുന്നു. അതുകേട്ട് ആയിരങ്ങള്‍ ചെകിടടപ്പിക്കുന്ന വിധം കൈയടിച്ചു. സി.എച്ചിന്റെ പ്രസംഗം പോലെ പിന്നൊന്ന് ജീവിതത്തില്‍ കേട്ടിട്ടില്ല.

ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ. ഏതു തിരക്കിനിടയിലും കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ആ ശുഭ്രസാന്നിധ്യം കടന്നുവരാറുണ്ട്. തിടുക്കത്തില്‍ കയറിവന്ന്, ചടുലമായി സംസാരിച്ച്, ഒരു മഴ പെയ്തു തോരുന്നതു പോലെ കടന്നു പോകുന്ന സി.എച്ച്. ചരിത്രം അപൂര്‍വ്വമായി സമ്മാനിക്കുന്ന സൗഭാഗ്യം. നമുക്ക് മറക്കാനാവില്ല. അല്ലാഹു ഖബര്‍ ജീവിതം വിശാലമാക്കട്ടെ. അദ്ദേഹത്തോടൊപ്പം നമ്മെയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീന്‍.

Test User: