പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെയും, മുദ്ര എജുക്കേഷണല്‍ ആന്റ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്റെയും കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസിലെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ നാളെ രാവിലെ 9.30 മുതല്‍ 1 മണി വരെ നടക്കും.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ഡല്‍ഹി, ലക്ഷദ്വീപ് എന്നീ ആറു കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി മൂവായിരത്തോളംപേര്‍ പ്രവേശന പരീക്ഷ എഴുതും. യോഗ്യത നേടുന്നവര്‍ക്കായി ഇന്റര്‍വ്യൂ നടത്തും. തുടര്‍ന്നാണ് പ്രവേശന നടപടികള്‍ സ്വീകരിക്കുക. ആദ്യ 100 റാങ്കില്‍ ഇടം നേടുന്നവര്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. തുടര്‍ന്നുള്ള 200 പേര്‍ക്ക് 50 ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നല്‍കും. നേരത്തെ അപേക്ഷ സമര്‍പ്പിക്കുകയും ഹാള്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്തവര്‍ക്ക് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും പരീക്ഷ എഴുതുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235577 577